‘കൊല്‍ക്കത്ത പഴയ കല്‍ക്കട്ട അല്ല’; പക്ഷേ, ഈ റെസ്‌റ്റോറന്റില്‍ പഴയ കല്‍ക്കട്ടയുടെ രുചിയും ഓര്‍മ്മയും നുകരാം 

July 29, 2016, 6:42 pm
 ‘കൊല്‍ക്കത്ത പഴയ കല്‍ക്കട്ട അല്ല’; പക്ഷേ, ഈ റെസ്‌റ്റോറന്റില്‍ പഴയ കല്‍ക്കട്ടയുടെ രുചിയും ഓര്‍മ്മയും നുകരാം 
HOTELS
HOTELS
 ‘കൊല്‍ക്കത്ത പഴയ കല്‍ക്കട്ട അല്ല’; പക്ഷേ, ഈ റെസ്‌റ്റോറന്റില്‍ പഴയ കല്‍ക്കട്ടയുടെ രുചിയും ഓര്‍മ്മയും നുകരാം 

‘കൊല്‍ക്കത്ത പഴയ കല്‍ക്കട്ട അല്ല’; പക്ഷേ, ഈ റെസ്‌റ്റോറന്റില്‍ പഴയ കല്‍ക്കട്ടയുടെ രുചിയും ഓര്‍മ്മയും നുകരാം 

കൊല്‍ക്കത്തയുടെ നിരത്തുകളില്‍ സജ്ജീവമായിരുന്ന ട്രാം എന്ന കൊച്ചു തീവണ്ടികളുടെ ഓര്‍മ്മകളില്‍ അലിഞ്ഞ പഴയ കല്‍ക്കട്ടയുടെ സ്വാദിഷ്ടമായ ഭക്ഷണത്തിനൊപ്പം സഞ്ചരിക്കും ഈ ട്രാം റെസ്റ്റോറന്റില്‍. ഒപ്പം കൊല്‍ക്കത്ത നഗരത്തിന്റെ കാഴ്ചകള്‍ ആസ്വദിക്കുകയും ആവാം.

കല്‍ക്കട്ട ട്രാംവേ കമ്പനിയാണ് പഴയ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ട്രാം റെസ്റ്റോറന്റിന് രൂപം നല്‍കിയത്. ഒരു കാലത്ത് വെള്ളക്കാരുടെയും പീന്നീട് സാധാരണക്കാരുടെ വാഹനമായി മാറിയ ട്രാം വണ്ടികളില്‍ ഇരുന്ന രുചികരമായ ഭക്ഷണം കഴിക്കുന്നത് നിങ്ങള്‍ക്ക് മനോഹരമായ അനുഭൂതി സമ്മാനിക്കുന്നതാവൂ.ട്രാം റെസ്റ്റോറന്റ്
ട്രാം റെസ്റ്റോറന്റ്

പുറമെ നിന്ന് കൊല്‍ക്കത്തയില്‍ എത്തുന്നവര്‍ക്ക് റോഡിലൂടെ നീങ്ങുന്ന ചെറിയ ട്രാം തീവണ്ടി കൗതുക കാഴ്ചയായിരുന്നു. രണ്ട് ബോഗികള്‍ ഉള്ള കൊല്‍ക്കത്ത നഗരങ്ങളിലെ റോഡുകളില്‍ വാഹനങ്ങള്‍ക്കിടയിലൂടെ ഓടുന്ന ട്രാം ട്രെയിനുകളുടെ ഉള്ളില്‍ മര തടികളില്‍ നിര്‍മ്മിച്ച സീറ്റുകളും,രണ്ട് വശവും കാഴ്ചകള്‍ കാണാനുതകുന്ന വിശാലമായ ഗ്ലാസ് ജനലുകളും ട്രാം വാഹനങ്ങളുടെ അതേ മാതൃകയില്‍ തന്നെയാണ് ഈ എയര്‍ കണ്ടീഷന്‍ ട്രാം റെസ്റ്റോറന്റ് നിര്‍മ്മിച്ചിരിക്കുന്നത്.ട്രാം റെസ്റ്റോറന്റ്
ട്രാം റെസ്റ്റോറന്റ്

കൊല്‍ക്കത്ത നഗരത്തിന്റെ മറ്റൊരു ഹൈലൈറ്റ് സ്വാദിഷ്ടമായ ഭക്ഷണമാണ്. ഹൃദയം കവരുന്ന സുഗന്ധം പരത്തുന്ന ബിരിയാണി,റോഡരിക്കുകളില്‍ വില്‍ക്കുന്ന ചൂടേറിയ ലഘുഭക്ഷണവും കൊല്‍ക്കത്ത നഗരത്തന്റെ പഴമകളിലെ ചിത്രങ്ങളില്‍ തെള്ളിച്ച് നില്‍ക്കുന്നവയാണ്. കൊല്‍ക്കത്തയുടെ തനിമ പകരുന്ന ട്രാം വണ്ടികളും സ്വദിഷ്ടമായ ഭക്ഷണവും ഇടകലര്‍ത്തിയാണ് ഈ തീ റെസ്റ്റോറന്റ്. റെസ്‌റ്റോറന്റ് നിങ്ങള്‍ക്ക് കൊല്‍ക്കത്തയുടെ നൊസ്റ്റാള്‍ജിയ പകരും തീര്‍ച്ച.

കൊല്‍ക്കട്ടയിലെ ഗവണ്‍മെന്റ് ഹൗസ് , ജനറല്‍ പോസ്റ്റ് ഓഫീസ്, സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച്, ബ്ലാക്ക് ദേവാലയം , രബീന്ദ്ര ഭാരതി ക്യാമ്പസ് , ജൈന ക്ഷേത്രം , പ്രസിഡന്‍സി കോളേജ് കല്‍ക്കത്ത യൂണിവേഴ്‌സിറ്റി , അശുതോഷ് മ്യൂസിയം, കോഫി ഹൗസ് എന്നീ ഹെറിറ്റേജ് റൂട്ടുകളിലൂടെയാണ് ട്രാം റെസ്‌റ്റോറന്റ് കടന്ന് പോകുന്നത്.