ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും എണ്ണം പറഞ്ഞ് രണ്ട്!

March 8, 2017, 6:34 pm
ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും എണ്ണം പറഞ്ഞ് രണ്ട്!
HOTELS
HOTELS
ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും എണ്ണം പറഞ്ഞ് രണ്ട്!

ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും എണ്ണം പറഞ്ഞ് രണ്ട്!

ലോകത്തിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ രണ്ട് ഹോട്ടലുകള്‍ ഇടംപിടിച്ചു. ട്രാവല്‍ പ്ലാനിംഗ് ബുക്കിംഗ് സൈറ്റായ ട്രിപ്അഡ്വസര്‍ തയ്യാറാക്കിയ പട്ടികയിലാണ് ഉദയ്പൂരിലെ ലീലാ പാലസ്, ജോഥ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരം എന്നിവയാണ് ഇടം കണ്ടെത്തിയത്. 25 ഹോട്ടലുകള്‍ ഉള്ള പട്ടികയില്‍ ലീലാ പാലസിന് 19 സ്ഥാനവും ഉമൈദ് ഭവന്‍ കൊട്ടാരത്തിന് 21-ാം സ്ഥനവുമാണ് ഉള്ളത്.

ലോകത്തിലുടനീളം സഞ്ചരിക്കുന്ന സഞ്ചാരികളാണ് ചേര്‍ന്നാണ് മികച്ച ഹോട്ടലുകളെ തെരഞ്ഞെടുത്തത്. ആഢംബരം, മികച്ച സേവനം എന്നിവ കണക്കിലെടുത്താണ് 109 രാജ്യങ്ങളില്‍ മികച്ച 7,612 ഹോട്ടലുകളുടെ പട്ടികയില്‍ നിന്ന് 25 ഹോട്ടലുകള്‍ തെരഞ്ഞെടുത്തത്.

ഹംഗറിയിലെ ആര്യ ഹോട്ടല്‍ ബൂഡപെസ്ടാണ് പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ഇന്തോനേഷ്യയിലെ എ റിറ്റ്‌സ്-കാള്‍ട്ടണ്‍ റിസര്‍വ്, ഇറ്റലിയിലെ ട്രീറിന് പാലസ് ഹോട്ടല്‍, സ്‌പെയിനിലെ ഹോട്ടല്‍ ദി സെരസ് എന്നിവയാണ് പ്ടടികയില്‍ ഇടംപിടിച്ച മറ്റ് ഹോട്ടലുകള്‍. ഇന്ത്യയിലെ മികച്ച പത്ത് ഹോട്ടലുകളുടെയും പട്ടികയും ട്രിപ്അഡ്വസര്‍ പുറത്തുവിട്ടു.

ആഢംബര ഹോട്ടലുകളുടെ പട്ടികയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഹോട്ടലാണ് ഉദയ്പൂരിലെ ലീലാ പാലസ്. രാജാക്കന്‍മാരുടെ വാസസ്ഥാനം, കലയുടേയും സംസ്‌കാര തനിമയുടേയും ഔന്നത്യങ്ങളില്‍ ഇടം നേടിയ മനോഹരമായ നിര്‍മ്മിതിയാണ് ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട ജോഥ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരം. നൊടോടി സംസ്‌കാരത്തിന്റെയും ആഘോഷങ്ങളുടേയും ഉല്‍സവത്തിന്റേയും നാടായ രാജസ്ഥാനിലും മഹാരാഷ്ട്രയിലുമാണ് ഈ രണ്ട് ഹോട്ടലുകളും നിലനില്‍ക്കുന്നത്.