ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍; 10,000 മുറികളും 70 റെസ്‌റ്റോറന്റുകളും ഉള്ള ഭീമന്‍ ഹോട്ടല്‍ 2017 ല്‍ തുറക്കും 

August 25, 2016, 6:53 pm
ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍; 10,000 മുറികളും 70 റെസ്‌റ്റോറന്റുകളും ഉള്ള ഭീമന്‍ ഹോട്ടല്‍ 2017 ല്‍ തുറക്കും 
HOTELS

ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ സൗദി അറേബ്യയിയില്‍ ഒരുങ്ങുന്നു. മക്കയില്‍ നിര്‍മാണത്തിലിരിക്കുന്ന അബ്രാജ് കുദയ് എന്ന പുതിയ ഹോട്ടലില്‍ നാല്‍പതിനായിരം മുറികള്‍ ഉണ്ടാകും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹോട്ടലിന്റെ നിര്‍മാണം 2017 ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. 45 നിലകളുള്ള ഹോട്ടലില്‍ 12 ടവറുകളുമാണ് ഹോട്ടലിന് ഉള്ളത്. 350 കോടി ഡോളര്‍(22050 കോടി രൂപ)യാണു നിര്‍മാണച്ചെലവു പ്രതീക്ഷിക്കുന്നത്.

എഴുപത് റസ്റ്റോറന്റുകളും അഞ്ചു ഹെലിപ്പാഡുകളും ഉണ്ടാവും ഈ ഭീമന്‍ ബോട്ടലിന് എന്നാണ് അറിയുന്നത്. അബ്‌റാജ് കുദായ് എന്ന ഹോട്ടല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് ദാര്‍ അല്‍ ഹന്ദാസാ ഗ്രൂപ്പാണ്. 14 ലക്ഷം ചതുരശ്ര മീറ്റര്‍ കെട്ടിടവ്യാപ്തിയുള്ള ഹോട്ടല്‍ മക്ക സെന്‍ട്രല്‍ സോണിലെ മനാഫിയ മേഖലയിലാണു നിര്‍മിക്കുന്നത്. 70 റെസ്‌റ്റോറന്റുകള്‍, നാലു ഹെലിപ്പാഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഹോട്ടല്‍ 2017ല്‍ പൂര്‍ത്തിയാക്കുമെന്ന് ഹോട്ടലിന്റെ ആര്‍ക്കിടെക്റ്റ് പറഞ്ഞു.

സൗദി ധനമന്ത്രാലയമാണു ഹോട്ടല്‍ നിര്‍മിക്കുന്നത്. പരമ്പരാഗതമായ മരൂഭൂമി കോട്ടയുടെ മാതൃകയില്‍ സൃഷ്ടിച്ചിട്ടുള്ള ഹോട്ടലില്‍ ബസ് സ്‌റ്റേഷന്‍, ഷോപ്പിംഗ് മാള്‍, ഫുഡ് കോര്‍ട്ടുകള്‍, കോണ്‍ഫറന്‍സ് സെന്ററുകള്‍ എന്നിവയുണ്ട്. ഹോട്ടല്‍ വ്യവസായ മേഖലയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വികസനം നടക്കുന്ന നഗരമാണ് മക്ക. ഈ രംഗത്ത് സൗദിയില്‍ ഒന്നാമതും മിഡില്‍ ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പന്ത്രണ്ടാം സ്ഥാനത്തും മക്കയാണ്. മലേഷ്യയിലാണ് നിലവിലെ ഏറ്റവും വലിയ ഹോട്ടല്‍ ഉള്ളത്. 7,351 മുറികള്‍ ഈ ഹോട്ടലില്‍ ഉള്ളത്.