പ്രശസ്തി ആകാശത്തോളം ഉയരത്തില്‍; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ദുബായില്‍ 

October 7, 2016, 4:36 pm
പ്രശസ്തി  ആകാശത്തോളം ഉയരത്തില്‍; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ദുബായില്‍ 
HOTELS
HOTELS
പ്രശസ്തി  ആകാശത്തോളം ഉയരത്തില്‍; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ദുബായില്‍ 

പ്രശസ്തി ആകാശത്തോളം ഉയരത്തില്‍; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ദുബായില്‍ 

ഭൂമിയില്‍ നിന്നും 355 മീറ്റര്‍ (1,165 അടി) ഉയരത്തിലിരുന്ന് നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കണോ? ആഗ്രഹം സഫലീകരിക്കണമെങ്കില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ ദുബായിലെ ജെ.ഡബ്ള്യു മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലിലേക്ക് പോകാം.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലിലെ കാഴ്ചകള്‍
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലിലെ കാഴ്ചകള്‍

77 നിലകളിലായി തലയെടുപ്പോടെ നില്‍ക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലിന് രണ്ട് ടവറുകളാണ് ഉള്ളത്. ശൈഖ് സായിദ് റോഡിലെ ബിസിനസ് ബേയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഹോട്ടലിന്റെ ആദ്യ ടവര്‍ 2012 ഒക്ടോബറിലും രണ്ടാമത്തെ ടവര്‍ 2014 ലുമാണ് നിര്‍മാണം പൂര്‍ത്തിയായത്. 1,608 മുറികളുള്ള ഹോട്ടലില്‍ ആഢംബരത്തിനും ഒട്ടും കുറവില്ല. 14 റെസ്‌റ്റോറന്റുകള്‍, ബാറുകള്‍, ബിസിനസ്സ് സെന്റര്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, മീറ്റിംഗ് റൂമുകള്‍, വിശാലമായ ഒരു വിരുന്ന് ഹാള്‍, 40,000 ചതുരശ്ര അടിയുള്ള സ്പാ, ആരോഗ്യ ക്ലബുകള്‍, നീന്തല്‍ക്കുളം, ജിംനേഷ്യം സൗകര്യങ്ങളും ഹോട്ടലില്‍ ലഭ്യമാണ്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലിലെ കാഴ്ചകള്‍
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലിലെ കാഴ്ചകള്‍

ലോകത്തിലെ ഏറ്റവും ഉയരം കൂടി ഹോട്ടലായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഹോട്ടല്‍ നിര്‍മ്മിച്ചതെന്ന് നിര്‍മ്മാത്തക്കാള്‍ പറയുന്നു.

ഹോട്ടലിലെ വിശാലമായ വിരുന്ന് ഹാള്‍
ഹോട്ടലിലെ വിശാലമായ വിരുന്ന് ഹാള്‍

ദുബൈയിലെ തന്നെ ബുര്‍ജ് ഖലീഫനും മക്കയിലെ ക്ളോക്ക് ടവറിനും ഇതിലേറെ ഉയരമുണ്ടെങ്കിലും ഹോട്ടല്‍ എന്ന നിലയില്‍ ജെ.ഡബ്ള്യു മാരിയറ്റ് മാര്‍ക്വിസ് തന്നെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ 
ജെ.ഡബ്‌ള്യു മാരിയറ്റ് മാര്‍ക്വിസ്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ജെ.ഡബ്‌ള്യു മാരിയറ്റ് മാര്‍ക്വിസ്