10 രൂപയ്ക്ക് ഊണോ? വേറെ എവിടെയും ലഭിച്ചില്ലെങ്കിലും 78 വയസ്സുള്ള ഈ ഹോട്ടലില്‍ ലഭിക്കും 

August 22, 2016, 6:53 pm
10 രൂപയ്ക്ക് ഊണോ? വേറെ എവിടെയും ലഭിച്ചില്ലെങ്കിലും 78 വയസ്സുള്ള ഈ ഹോട്ടലില്‍ ലഭിക്കും 
HOTELS
HOTELS
10 രൂപയ്ക്ക് ഊണോ? വേറെ എവിടെയും ലഭിച്ചില്ലെങ്കിലും 78 വയസ്സുള്ള ഈ ഹോട്ടലില്‍ ലഭിക്കും 

10 രൂപയ്ക്ക് ഊണോ? വേറെ എവിടെയും ലഭിച്ചില്ലെങ്കിലും 78 വയസ്സുള്ള ഈ ഹോട്ടലില്‍ ലഭിക്കും 

വര്‍ദ്ധിച്ചു വരുന്ന അരിയുടെയും പച്ചക്കറികളുടെയും വില വെച്ച് നോക്കിയാല്‍ 10 രൂപയ്ക്ക് ഊണ് കിട്ടുന്ന ഹോട്ടല്‍ ഉണ്ട് എന്ന് വിശ്വസിക്കാന്‍ ഇത്തിരി പ്രയാസമായിരിക്കും. വിശ്വസിക്കാതെ തരമില്ല... സത്യമാണ്. 10 രൂപയ്ക്ക് ഊണ് കിട്ടുന്ന ഒരു ഹോട്ടല്‍ ഉണ്ട് നമ്മുടെ ഇന്ത്യയില്‍.

ദക്ഷിണ കര്‍ണാടകയിലെ പ്രശസ്തമായ മംഗലാപുരം നഗരത്തിലെ സല്ലിയ താലൂക്കിലെ ശ്രീരാമപേട്ട എന്ന സ്ഥലത്താണ് ഈ കടയുള്ളത്. ഇവിടെയാണ് ഇന്നും 10 രൂപയ്ക്ക് ഊണു ലഭിക്കുന്നത്. ഹോട്ടല്‍ സുന്ദര സരലയ എന്ന ആളാണ് ‘’രാംപ്രസാദ്’’ എന്ന ഹോട്ടല്‍ നടത്തുന്നത്. എന്നാല്‍, ‘സരലയ ഹോട്ടല്‍’ എന്നു പറഞ്ഞാലാവും ഈ കട കണ്ടെത്താന്‍ എളുപ്പം. ഈ പേരിലാണ് ഹോട്ടല്‍ ഇവിടെ ഊള്ളവരുടെ ഇടയില്‍ അറിയപ്പെടുന്നത്.

ചോറും സാമ്പാറും രസവും തോരവും കൂട്ടുകറിയും പച്ചമോരുമാണ് ഊണിന്റെ വിഭവങ്ങള്‍, കൂടെ വെണ്ണ ചേര്‍ത്ത പാലും. പ്രധാനമായും വിദ്യാര്‍ത്ഥികളാണ് സരലയയിലെ സ്ഥിരക്കാര്‍. കുറഞ്ഞ തുകയ്ക്ക് രുചികരമായ ഭക്ഷണം ലഭിക്കുന്ന ഇവിടം ഉച്ച ആയാല്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് നിറയും.

1938 ലാണ് സുന്ദരയുടെ അച്ഛന്‍ വെങ്കിടേഷ് സരലയ ഇവിടെ ഹോട്ടല്‍ ആരംഭിച്ചത്. ഒരു ചെറിയ ഷെഡ്ഡില്‍ കടയാരംഭിച്ചപ്പോള്‍ 25 പൈസയ്ക്കായിരുന്നു ഊണ് നല്‍കിയിരുന്നത്. 46 വര്‍ഷമാവുന്നു അച്ഛന്റെ കൈയില്‍; നിന്നും സുന്ദരം കടയുടെ ചുമതല ഏറ്റുവാങ്ങി നടത്താന്‍ തുടങ്ങിയിട്ട്. 2014 ആയപ്പോഴേക്കും അഞ്ചു രൂപയാക്കി ഒരൂണിന്റെ വില. ഇപ്പോള്‍ ഊണ് ഒന്നിനു വില 10 രൂപ മാത്രം. സുന്ദരയുടെ മകന്‍ രാഘവേന്ദ്ര സരലയയാണ് സരലയ ഹോട്ടലിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരന്‍.

ഒരു ദിവസം ചുരുങ്ങിയത് 200 പേരെങ്കിലും ഊണിനു മാത്രമായി ഈ കടയില്‍ എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ സാധനങ്ങളുടെ ഇന്നത്തെ കമ്പോള വിലയില്‍ ഈ തുകയ്ക്ക് ഊണു കൊടുക്കുന്നതില്‍ നഷ്ടമൊന്നുമില്ല. മാത്രമല്ല, ഊണ് ഒഴിച്ച് ബാക്കി വിഭവങ്ങള്‍ക്കെല്ലാം മറ്റു കടകള്‍ ഈടാക്കുന്ന തുക തന്നെയാണ് ഇവിടെയും ഈടാക്കുന്നത്.

ഇന്നും ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ വിഷമിക്കുന്നവര്‍ നമുക്കു ചുറ്റും ഏറെയുണ്ട്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക്. അവര്‍ക്കായി ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഇത്രമാത്രമാണ്. 
സുന്ദര,ഹോട്ടല്‍ ഉടമ

മാത്രമല്ല, പൊതിഞ്ഞു കൊണ്ടുപോകുന്ന ഊണിന് 40 രൂപയാണ്. പിന്നെ കാറ്റരിങ് സര്‍വീസില്‍ നിന്നും അത്യാവശ്യം നല്ല വരുമാനം ലഭിക്കുന്നുണ്ട്. അതൊക്കെ തന്നെ ധാരാളം.