ബര്‍മൂഡ ട്രയാങ്കിളായി റഷ്യയില്‍ ഒരു രത്‌ന ഖനി; ഹെലിക്കോപ്റ്ററുകളെ പോലും വിഴുങ്ങും 

August 16, 2016, 6:30 pm
 ബര്‍മൂഡ ട്രയാങ്കിളായി റഷ്യയില്‍ ഒരു രത്‌ന ഖനി; ഹെലിക്കോപ്റ്ററുകളെ പോലും വിഴുങ്ങും 
TravelSouth
TravelSouth
 ബര്‍മൂഡ ട്രയാങ്കിളായി റഷ്യയില്‍ ഒരു രത്‌ന ഖനി; ഹെലിക്കോപ്റ്ററുകളെ പോലും വിഴുങ്ങും 

ബര്‍മൂഡ ട്രയാങ്കിളായി റഷ്യയില്‍ ഒരു രത്‌ന ഖനി; ഹെലിക്കോപ്റ്ററുകളെ പോലും വിഴുങ്ങും 

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഒരു ഗര്‍ത്തം. അത്ഭുതത്തോടൊപ്പം വിസ്മയവും ജനിപ്പിക്കും ഇൗ അഘാത ഗര്‍ത്തവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിഞ്ഞാല്‍. സോവിയറ്റ് യൂണിയന്റെ സാമ്പത്തിക മുന്നേറ്റത്തില്‍ പ്രധാന പങ്ക് വഹിച്ച ഒരു രത്‌ന ഖനിയാണ് ഇപ്പോള്‍ ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഹെലിക്കോപ്റ്റര്‍ പോലും ഇതിന് മുകളിലൂടെ പറക്കില്ല. പറന്നാല്‍ ഖനിയില്‍ രൂപപ്പെട്ട ചുഴിയുടെ ആകര്‍ഷണ വലയത്തില്‍ ആഴങ്ങളിലേക്കാണ്ടു പോകും. 1,722 അടി ആഴമുള്ള സൈബിരിയയിലെ ഡയമണ്ട് നഗരം എന്ന് വിളിക്കുന്ന പ്രദേശത്താണ് മിര്‍ ഖനി സ്ഥിതിചെയ്യുന്നത്. ഒരു മൈല്‍ വ്യാസവും ഇതിനുണ്ട്. ഖനിയുടെ ആഴം മൂലമാണ് ചുഴി രൂപപ്പെട്ടതെന്ന് വിദഗ്ധര്‍ പറയുന്നു. 847.5കോടി വിലവരുന്ന രത്‌ന ശേഖരങ്ങള്‍ തെക്കന്‍ സൈബീരിയയിലെ ഈ ഖനിയില്‍ നിക്ഷേപമായുണ്ടായിരുന്നു.

എന്നാല്‍ 2004ലോടുകൂടി ഖനി അതിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. പിന്നീട് തൊട്ടടുത്തുള്ള സ്ഥലങ്ങളില്‍ ടണലുകള്‍ നിര്‍മ്മിച്ച് ആറ് മില്ല്യണ്‍ ക്യാരറ്റ് മൂല്യം വരുന്ന രത്‌നങ്ങള്‍ കുഴിച്ചെടുക്കുകയായിരുന്നു. 2014 മുതലാണ് ഇതിന് തുടക്കമായത്.

റഷ്യന്‍ കമ്പനിയായ അല്‍റോസയുടെ കീഴിലാണ് ഖനി പ്രവര്‍ത്തിക്കുന്നത്. ലോകത്തെ മൂന്നിലൊന്ന് വരുന്ന രത്‌നവും ഉല്‍പാദിപ്പിക്കുന്നത് മിര്‍ ഖനിയില്‍ നിന്നാണ്. ജിയോളജിസ്റ്റുകളായ എക്കാതെറിന എലഗിന, യുറി കബാര്‍ദിന്‍, വിക്തര്‍ ആവ്ദീന്‍കോ എന്നിവര്‍ ചേര്‍ന്നാണ് ഈ അമൂല്യ നിധി കണ്ടെത്തിയത്. റഷ്യയിലെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ലെനിന്‍ പ്രൈസും കണ്ടെത്തലിന് ഇവര്‍ക്ക് ലഭിച്ചു.