മോഷണ വസ്തുക്കളുമായി കപ്പല്‍ അവശിഷ്ടം; സത്യം തേടി നൂറ്റാണ്ടുകള്‍ പഴകിയ ചരിത്രം ഗവേഷകര്‍ പൊടിതട്ടിയെടുക്കുന്നു

August 21, 2016, 10:07 pm
 മോഷണ വസ്തുക്കളുമായി കപ്പല്‍ അവശിഷ്ടം;  സത്യം തേടി നൂറ്റാണ്ടുകള്‍ പഴകിയ ചരിത്രം ഗവേഷകര്‍ പൊടിതട്ടിയെടുക്കുന്നു
Travelogue

16ാം നൂറ്റാണ്ടില്‍ തകര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കനവാറല്‍ തീരത്തെ കടലില്‍ നിന്നുമാണ് അമൂല്യമായ വസ്തുക്കളടക്കം ഗവേഷകര്‍ മുങ്ങിയെടുത്തത്. പീരങ്കികള്‍, സ്മാരകങ്ങള്‍, നങ്കുരം, കല്ലുകൊണ്ടുള്ള ചക്രങ്ങള്‍ എന്നിവയെല്ലാം കണ്ടെത്തലില്‍ ഉള്‍പ്പെടുന്നു. 1565ല്‍ പേമാരിയില്‍ തകര്‍ന്ന സ്പാനിഷ് കപ്പലിന്റെ അവശിഷ്ടങ്ങളായിരുന്നു ഇതെന്നാണ് ആദ്യം ഉയര്‍ന്ന സംശയം. എന്നാല്‍ ഗവേഷണം പുരോഗമിച്ചതോടെ കാര്യങ്ങള്‍ വ്യക്തമാകുകയായിരുന്നു.

ആദ്യകാല ഫ്രഞ്ച് കോളനിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് എന്ന് പഠനം വ്യക്തമാക്കുകയായിരുന്നു. മെയ് മാസത്തില്‍ കണ്ടെടുത്ത അമൂല്യവസ്തുക്കള്‍ സുരക്ഷ കാരണങ്ങള്‍ മൂലം ഇതുവരെ പുറത്തെടുത്തിരുന്നില്ല.

തോക്കുകള്‍ വെങ്കലത്തില്‍ അലങ്കരിച്ചവയായിരുന്നു. 10 അടിയും 7 അടിയും നീളമുണ്ടിവക്ക്. കോളനിവത്കരണത്തിനായുള്ള ഫ്രാന്‍സിന്റെ ആദ്യ ശ്രമത്തിന്റെ ഭാഗമായുള്ള വസ്തുക്കള്‍ ആണ് കണ്ടെത്തിയതെന്നും പഠനം പറയുന്നു. എന്നാല്‍ ഇവ മോഷ്ടിക്കപ്പെട്ടതാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

മോഷണം നടന്നതിങ്ങനെ, ഗവേഷകര്‍ പറയുന്നു

1520നും 1565നും ഇടയിലാണ് ജീന്‍ റിബൗട്ട് എന്ന നാവികന്റെ കാലഘട്ടം. പ്രൊട്ടസ്റ്റന്റായ റിബൗട്ടിനെ കോളനിവത്കരണത്തെ പിന്തുണക്കാത്തതിന്റെ പേരില്‍ ജയിലില്‍ അടക്കുകയായിരുന്നു. ജയില്‍ മോചിതനായ റിബൗട്ടിന് ഫ്രഞ്ച് അഡ്മിറല്‍ കോളിഗ്നി ഏഴ് കപ്പല്‍ നല്‍കുകയുണ്ടായി. സെന്റ് ജോണ്‍സ് നദിയില്‍ പണിതീര്‍ത്ത കരോളിന്‍ മാളികയിലെ ഫ്രഞ്ച് കോളനിയെ നിരീക്ഷിക്കുന്നതിനായിരുന്നു ഇത്.

എന്നാല്‍ പിന്നീട്‌ സ്പാനിഷ് ഭരണകൂടം ആദ്യത്തെ ഫ്രഞ്ച് കോളനി ഇല്ലാതാക്കുകയായിരുന്നു. കോളനി കീഴടക്കിയതോടൊപ്പം റിബൗട്ടും തടവിലായി. ഫ്രഞ്ച് തടവുകാരെ കൊന്നശേഷം പ്രൊട്ടസ്റ്റന്റ് മതനിഷേധി എന്ന ആരോപണം ഉന്നയിച്ച് റിബൗട്ടിനേയും സ്‌പെയിന്‍ കൊല്ലുകയായിരുന്നു. കോളനിയിലെ വസ്തുക്കള്‍ പിന്നീട് സ്‌പെയിന്‍ കൈക്കലാക്കി,ഗവേഷകര്‍ ചൂണ്ടിക്കാട്ടി.