മണ്ണില്‍ ചവിട്ടി നിന്ന് ആകാശ നീലിമയിലേക്കൊരു ഫോക്കസിങ്; ഹച്ചിണ്‍സണ്‍ ചിത്രങ്ങള്‍ ശാസ്ത്രലോകത്തും അത്ഭുതമായി  

August 18, 2016, 10:48 pm
 മണ്ണില്‍ ചവിട്ടി നിന്ന് ആകാശ നീലിമയിലേക്കൊരു ഫോക്കസിങ്; ഹച്ചിണ്‍സണ്‍ ചിത്രങ്ങള്‍
  ശാസ്ത്രലോകത്തും അത്ഭുതമായി  
Travelogue
Travelogue
 മണ്ണില്‍ ചവിട്ടി നിന്ന് ആകാശ നീലിമയിലേക്കൊരു ഫോക്കസിങ്; ഹച്ചിണ്‍സണ്‍ ചിത്രങ്ങള്‍
  ശാസ്ത്രലോകത്തും അത്ഭുതമായി  

മണ്ണില്‍ ചവിട്ടി നിന്ന് ആകാശ നീലിമയിലേക്കൊരു ഫോക്കസിങ്; ഹച്ചിണ്‍സണ്‍ ചിത്രങ്ങള്‍ ശാസ്ത്രലോകത്തും അത്ഭുതമായി  

തന്റെ തോട്ടത്തില്‍ നിന്നുകൊണ്ട് റോജര്‍ ഹച്ചിന്‍സണ്‍ പകര്‍ത്തിയ ആകാശ ചിത്രങ്ങള്‍ക്ക് മനോഹാരിത മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. പകരം ശാസ്ത്ര ലോകത്തേക്കുള്ള മികച്ച സംഭാവന കൂടിയായിരുന്നു അത്. ചന്ദ്രഗ്രഹണം മുതല്‍ തണുത്തുറഞ്ഞ ധൂമകേതു വരെ. അപ്പോളോ 15 ചന്ദ്രനില്‍ ഇറങ്ങുന്നതും അന്താരാഷ്ട്ര ബഹിരാകാശ താവളം ലണ്ടണ് മുകളിലൂടെ കടന്നുപോകുന്നതടക്കം കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയോടെ ഓരോ ചിത്രങ്ങളും അദ്ദേഹം സൂക്ഷമതയോടെ ഒപ്പിയെടുത്തിരിക്കുന്നു. നീണ്ട നാളുകളായി തുടര്‍ന്നുപോന്നിരുന്ന തന്റെ ഈ ഉദ്യമത്തെ സംബന്ധിച്ച് എന്നാല്‍ അതികമാരും അറിയപ്പെട്ടിരുന്നില്ല എന്നതാണ് സത്യം.

 ചന്ദ്രഗ്രഹണം 
ചന്ദ്രഗ്രഹണം 

2015 ല്‍ മികച്ച ജ്യോതിശാസ്ത്ര ഛായാഗ്രാഹകനുള്ള പുരസ്‌കാരം ലഭിച്ചപ്പോഴാണ് ഹച്ചിന്‍സണിന്റെ മിടുക്ക് ലോകമറിയുന്നത്. വിംബിള്‍ഡണില്‍ നിന്നുമുള്ള ഈ ഫോട്ടോഗ്രാഫര്‍ തന്റെ തന്റെ തോട്ടത്തില്‍ ഒരു ചെറിയ വാനനിരീക്ഷണ കേന്ദ്രം നിര്‍മ്മിച്ചുകൊണ്ട് ലോകോത്തര ചിത്രങ്ങള്‍ പകര്‍ത്തി. അന്താരാഷ്ട്ര ബഹിരാകാശ താവളത്തില്‍, കോടികള്‍ വിലവരുന്ന ബഹിരാകാശ വാഹനം ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളുമായി ഹച്ചിണ്‍സണിന്റെ ചിത്രം മത്സരിക്കുന്നു,ഒപ്പത്തിനൊപ്പം നില്‍ക്കുന്നു.

 ജുപ്പീറ്റര്‍ വീനസ്  സംയോജനം 
ജുപ്പീറ്റര്‍ വീനസ് സംയോജനം 
 സൂര്യാസ്തമനം: ലണ്ടണ്‍ നഗരത്തില്‍ നിന്നുള്ള കാഴ്ച്ച  
സൂര്യാസ്തമനം: ലണ്ടണ്‍ നഗരത്തില്‍ നിന്നുള്ള കാഴ്ച്ച  

കേവലം തോട്ടത്തില്‍ നിന്നും പകര്‍ത്തിയ അത്ഭുതം അങ്ങനെ ലോകോത്തകരമായിരിക്കുന്നു. കാലാവസ്ഥ വ്യത്യസ്ത തകള്‍ക്ക് അനുസൃതമായി ചിത്രങ്ങളുടെ മാറ്റ് കൂടും. ഹച്ചിന്‍സണ്‍ പകര്‍ത്തിയ ചന്ദ്രഗ്രഹത്തി്‌ന്റെ ചിത്രങ്ങളാണ് മറ്റൊരു മനോഹര ചിത്രം. ബിബിസി സംപ്രേക്ഷണം ചെയ്യുന്ന സറ്റാര്‍ഗേസിംഗ് എന്ന പരിപാടിയിലും ഹചിന്‍സണ്‍ താരമായി മാറി.

ചന്ദ്രന്‍ അസ്തമന നിമിഷങ്ങളില്‍ 
ചന്ദ്രന്‍ അസ്തമന നിമിഷങ്ങളില്‍ 
 റോസെറ്റി നെബുല 
റോസെറ്റി നെബുല 
 ചന്ദ്രോദയം 
ചന്ദ്രോദയം