സുന്ദര്‍ബന്‍ വനത്തിന്റെ ചരിത്രം തിരുത്തപ്പെടുന്നു; ഗവേഷകര്‍ക്ക് തുണയായത് ചരിത്ര വസ്തുക്കളോടുള്ള ഒരു മുക്കുവന്റെ കൗതുകം  

August 1, 2016, 7:28 pm
സുന്ദര്‍ബന്‍ വനത്തിന്റെ ചരിത്രം തിരുത്തപ്പെടുന്നു; ഗവേഷകര്‍ക്ക് തുണയായത് ചരിത്ര വസ്തുക്കളോടുള്ള ഒരു മുക്കുവന്റെ കൗതുകം  
Travelogue

പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍ വനമേഖലയിലേക്ക് പുരാവസ്തു ഗവേഷകര്‍ വീണ്ടും യാത്രയാവുകയാണ്. വാസ്തവമെന്ന് കരുതിയ വനചരിത്രത്തിന് ഒരു മുക്കുവനാല്‍ ഇളക്കം തട്ടിയതിന്റെ ആശ്ചര്യത്തോടെയാണ് ശാസ്ത്രസംഘം ഇക്കുറി കാടുകയറുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കാലങ്ങളായുള്ള നിഗമനങ്ങള്‍ക്ക് ബിസ്‌വജിത്ത് സാഹുവിന്റെ കണ്ടെത്തലുകളാണ് ഇപ്പോള്‍ മാറ്റം കൊണ്ടുവരാനൊരുങ്ങുന്നത്.

ഡോ. പാനിക്കന്ത് മിശ്രയുടെ നേതൃത്വത്തിലാണ് പ്രദേശത്തെ സംബന്ധിച്ച് പുതിയ പഠനങ്ങള്‍ പുരോഗമിക്കുന്നത്. നിരവധി തെളിവുകളാണ് സാഹുവിന്റെ കൈയ്യില്‍ നിന്നും പഠന സംഘത്തിന് ലഭിച്ചത്. ചരിത്രബോധമുള്ള വ്യക്തിയായിരുന്നില്ല സാഹു; എന്നാല്‍ തന്റെ മീന്‍പിടിത്തത്തിനിടയില്‍ തോന്നിയ പ്രത്യേക താത്പര്യം നിരവധി വിലപ്പെട്ട വസ്തുക്കള്‍ ശേഖരിക്കുന്നതിനിടയായി.

ചരിത്രകാരന്‍മാര്‍ ഇതുവരെ കണ്ടെത്താത്തവയായിരുന്നു അതെന്നുള്ളതാണ് ഗവേഷകരെ ആശ്ചര്യപ്പെടുത്തിയത്. മുഗള്‍ സാമ്രാജ്യത്വ കാലഘട്ടവുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകള്‍ പ്രകാരം രണ്ട് മൂന്ന് നൂറ്റാണ്ടുകള്‍ക്കിടയിലാണ് സുന്ദര്‍ബന്റെ ആവിര്‍ഭാവം എന്നായിരുന്നു മുന്‍ നിഗമനങ്ങള്‍. എന്നാല്‍ ഇതില്‍ മാറ്റമുണ്ടെന്ന് പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മിശ്ര പറയുന്നു.

ബ്രിട്ടീഷുകാര്‍ എഴുതിയ ചരിത്രമാണ് സുന്ദര്‍ബനെ സംബന്ധിച്ച് ഇപ്പോള്‍ രേഖയായുള്ളത്. എന്നാല്‍ സാഹുവിന്റെ കൗതുകം പുത്തന്‍ ചരിത്രരചനയിലേക്ക്‌ ഗവേഷകരെ നയിക്കുകയാണ്‌. കളിമണ്‍ കട്ടകള്‍, മണ്‍പാത്രങ്ങള്‍, അമ്മ ദൈവങ്ങളുടെ രൂപങ്ങള്‍, മനുഷ്യന്റെയും മൃഗങ്ങളുടേയും അസ്ത്ഥികൂടങ്ങള്‍ എന്നിവ ബിസ്‌വജിത്ത്‌ സാഹുവിന് ലഭിച്ചു.

മൂന്നാം നൂറ്റാണ്ടിലെ വസ്തുക്കളാണ് ലഭിച്ചിരിക്കുന്നതെന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു. കൃത്യമായ കാലഘട്ടം നിര്‍ണയിക്കുന്നതിനായി പഠനം തുടരുകയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ കണ്ടല്‍കാടുകളാണ് സുന്ദന്‍ബന്‍ വനത്തിലുള്ളത്.