എന്തുകൊണ്ട് ബ്രസീല്‍ പതാകയില്‍ മഞ്ഞ നിറം പ്രത്യക്ഷപ്പെട്ടു; രാജ്യങ്ങളുടെ ദേശീയ പതാകകള്‍ക്ക് ചരിത്രമുണ്ടോ? 

June 20, 2016, 8:53 pm
എന്തുകൊണ്ട് ബ്രസീല്‍ പതാകയില്‍ മഞ്ഞ നിറം പ്രത്യക്ഷപ്പെട്ടു; രാജ്യങ്ങളുടെ ദേശീയ പതാകകള്‍ക്ക് ചരിത്രമുണ്ടോ? 
Travelogue
Travelogue
എന്തുകൊണ്ട് ബ്രസീല്‍ പതാകയില്‍ മഞ്ഞ നിറം പ്രത്യക്ഷപ്പെട്ടു; രാജ്യങ്ങളുടെ ദേശീയ പതാകകള്‍ക്ക് ചരിത്രമുണ്ടോ? 

എന്തുകൊണ്ട് ബ്രസീല്‍ പതാകയില്‍ മഞ്ഞ നിറം പ്രത്യക്ഷപ്പെട്ടു; രാജ്യങ്ങളുടെ ദേശീയ പതാകകള്‍ക്ക് ചരിത്രമുണ്ടോ? 

എല്ലാ രാജ്യങ്ങള്‍ക്കും അവരവരുടേതായ വ്യത്യസ്ത പതാകകളുണ്ട്. പല നിറത്തില്‍ പല ചിഹ്നങ്ങളില്‍.. എന്നാല്‍ അതില്‍ അടങ്ങിയ ചരിത്രവും രഹസ്യങ്ങളും ഒരു പക്ഷെ നമുക്കന്യമായിരിക്കാം. ലോകത്തെ ഒന്‍പത് രാജ്യങ്ങളുടെ കൊടിയും അവയില്‍ അടങ്ങിയ അറിയാ രഹസ്യങ്ങളും..

യുണൈറ്റഡ് കിങ്ഡം(യുകെ): നീല നിറം പശ്ചാത്തലമായുള്ള ഇംഗ്ലണ്ടിന്റെ പതാക മൂന്ന് കൊടികള്‍ ഒത്തുചേര്‍ന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സെന്റ് ജോര്‍ജ് ക്രോസ്(ഇംഗ്ലണ്ട്),സെന്റ് പാട്രിക്ക് ക്രോസ്(അയര്‍ലണ്ട്), സെന്റ് ആന്റ്ട്രൂസ് ക്രോസ്(സ്‌കോട്‌ലണ്ട്) എന്നിങ്ങനെ വെള്ള പ്രതലത്തില്‍ ചുവന്ന ക്രോസുകളുള്ള മൂന്ന് കൊടികളാണ് ഇംഗ്ലണ്ടിന്റെ ദേശീയ പതാകയായി മാറിയിരിക്കുന്നത്.പുണ്യവാളന്‍മാരായ ജോര്‍ജ്, പാട്രിക്ക്, ആന്റ്ട്രൂ എന്നിവരെയാണ് വ്യത്യസ്ത കൊടികളിലൂടെ അര്‍ഥമാക്കിയിരിക്കുന്നത്.

Britain Flags
Britain Flags

ആസ്‌ട്രേലിയ: 1901 ലാണ് ആസ്‌ട്രേലിയന്‍ പതാക രാജ്യത്തിന്റെ ദേശീയ പതാകയായി ഉയര്‍ന്നു. ഇതില്‍ നീല നിറം കൊളോണിയല്‍ രാജ്യങ്ങള്‍ പൊതുവെ ഉപയോഗിക്കുന്നതാണ്. ഏഴ് കുനിപ്പുകളുള്ള ആറ് നക്ഷത്രങ്ങള്‍ ആറ് സംസ്ഥാനങ്ങളെ സൂചിപ്പിക്കുന്നു. ഇതില്‍ കൊടിയുടെ കീഴെയുള്ള നക്ഷത്രം കോമണ്‍വെല്‍ത്ത് നക്ഷത്രമെന്ന പേരില്‍ അറിയപ്പെടുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴില്‍ നിലകൊണ്ട രാജ്യമായതിനാല്‍ തന്നെ ബ്രിട്ടീഷ് കൊടിയുമായും ഇതിന് സാമ്യമുണ്ട്.

Australia
Australia

ദക്ഷിണ ആഫ്രിക്ക: 1994 ല്‍ ജനാധിപത്യം രാജ്യത്ത് നിലവില്‍ വന്ന ശേഷം രാജ്യത്തിന്റെ കൊടിയില്‍ മാറ്റം വരുത്താന്‍ തിരുമാനിച്ചു. ഐക്യവും അഖണ്ഡതയും ഒത്തുചേരുന്നു എന്ന സന്ദേശം കൊടിയില്‍ രൂപം രൂപ കല്‍പ്പന ചെയ്യുകയായിരുന്നു. ബ്രിട്ടന്റെ കീഴിലായിരുന്നതിനാല്‍ ചുവപ്പും നീലയും നിറം കൊടിയില്‍ കാണാം. ഒപ്പം ഭരണ കക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിറങ്ങളായ മഞ്ഞ, പച്ച, നീല എന്നീ നിറങ്ങളും കൊടിയില്‍ കാണാം. രാജ്യത്തെ ജനങ്ങളില്‍ കാണുന്ന വൈവിധ്യത്തെയാണ് യഥാര്‍ഥത്തില്‍ കൊടിയിലൂടെ തെളിയുന്നത്.

South Africa
South Africa

ചൈന: ചൈനീസ് വിപ്ലവത്തിന്റെ അടയാളമായി കൊടിയില്‍ ചുവപ്പ് നിറഞ്ഞിരിക്കുന്നു. അതില്‍ തന്നെയുള്ള അഞ്ച് നക്ഷത്രത്തില്‍ വലിയ നക്ഷത്രം കമ്മ്യൂണിസ്റ്റ് വ്യവസ്ഥയെ സൂചിപ്പിക്കുകയാണ് മറ്റ് നാലെണ്ണം രാജ്യത്തെ വിവിധ വര്‍ഗ്ഗങ്ങളുടെ സൂചകങ്ങളാണ്.

China
China

യുഎഇ: 1971 ല്‍ യുഎഇ ദേശീയ പതാക ആദ്യമായി രാജ്യത്തുയര്‍ന്നു.ഇതില്‍ വെള്ളനിറം സമാധാനത്തേയും സത്യസന്ധതയേയും വിളിച്ചോതുന്നു.ശത്രുക്കളെ കീഴ്‌പ്പെടുത്തിയതിന് കറുത്ത നിറം നല്‍കി. സാഹസികതയും ദൈര്യവും ചുവപ്പ് നിറത്തില്‍. പച്ചനിറം പ്രതീക്ഷകളുടെ സന്ദേശം നല്‍കി

UAE
UAE

ബ്രസീല്‍: പച്ച നിറം രാജ്യത്തെ വനാന്തരങ്ങളാണ്. അമൂല്യ സ്വര്‍ണ സമ്പത്തിന് മഞ്ഞ നിറം നല്‍കി. നീല നിറത്തിനുള്ളില്‍ കാണുന്ന 27 നക്ഷത്രങ്ങള്‍ 27 രാജ്യങ്ങളാണ്. ആകാശത്ത് നക്ഷത്രങ്ങള്‍ ജ്വലിച്ചു നില്‍ക്കുന്നത് പോലെ തന്നെ ബ്രസീല്‍ പതാകയിലും നക്ഷത്രം കാണാം.

Brazil
Brazil

ലെബനണ്‍: മുകളിലും താഴേയും കാണുന്ന ചുവന്ന വരകള്‍ വിമോചന പോരാട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ ഒഴുക്കിയ രക്തമാണ്.വെള്ള നിറം സമാധാനവും ഒപ്പം രാജ്യത്തെ മഞ്ഞുമലകളുമാണ്. പച്ച നിറം സെഡാര്‍ മരങ്ങള്‍. ദേശീയ ചിഹ്നമായ ‘സെഡാര്‍’ മരം അനശ്വരതയുടെ കൂടി ചിഹ്നമാണ്.

Lebanon
Lebanon

വടക്കന്‍ കൊറിയ: ചുവപ്പ് നിറത്തിനകത്തെ നക്ഷത്രം കമ്മ്യൂണിസമായിരുന്നു. ഇതില്‍ വെള്ളവരകള്‍ പരിശുദ്ധിയേയും നീലനിറം സമാധാന സന്ദേശവും നല്‍കുന്നു.

North Korea
North Korea

ബോട്‌സ്വാന: കറുപ്പും വെള്ളയും നിറം ഐക്യത്തിന്റെ ചിഹ്നമാണ്. സ്വതന്ത്ര രാജ്യമെന്നതും അര്‍ഥമാക്കുന്നു

Botswana
Botswana