ഒരു തുള്ളി വെള്ളത്തില്‍ ഒരു കൊട്ടാരം; സെര്‍ബിയന്‍ ഫോട്ടോഗ്രാഫര്‍ ലോകത്തെ വിസ്മയിപ്പിക്കുന്നു  

September 12, 2016, 7:53 pm
ഒരു തുള്ളി വെള്ളത്തില്‍ ഒരു കൊട്ടാരം; സെര്‍ബിയന്‍ ഫോട്ടോഗ്രാഫര്‍ ലോകത്തെ വിസ്മയിപ്പിക്കുന്നു   
Travelogue
Travelogue
ഒരു തുള്ളി വെള്ളത്തില്‍ ഒരു കൊട്ടാരം; സെര്‍ബിയന്‍ ഫോട്ടോഗ്രാഫര്‍ ലോകത്തെ വിസ്മയിപ്പിക്കുന്നു   

ഒരു തുള്ളി വെള്ളത്തില്‍ ഒരു കൊട്ടാരം; സെര്‍ബിയന്‍ ഫോട്ടോഗ്രാഫര്‍ ലോകത്തെ വിസ്മയിപ്പിക്കുന്നു  

അത്യപൂര്‍വ്വ സൗന്ദര്യം വിളിച്ചോതുന്ന ക്ലിക്കുകള്‍ ദുസാന്‍ സ്‌റ്റോജന്‍കെവിക്ക് എന്ന ഫോട്ടോഗ്രാഫറേ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചിരിക്കുന്നു. വെള്ളത്തുള്ളികള്‍ക്കകത്ത് കൊട്ടാരവും പാലവും വലിയ കെട്ടിടങ്ങളുമെല്ലാം ചേരുമ്പോള്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള മുത്തുകള്‍ വാരിയെറിഞ്ഞത് പോലായിരുന്നു ആ സുന്ദരമായ കാഴ്ച്ച. ഇസ്റ്റാംബുളിലെ ബ്ലു മോസ്‌ക്ക്, ബാര്‍സലോണയിലെ സാഗ്രഡ ഫെമിലിയ തുടങ്ങി ലോകത്തെ വലിയ സൗധങ്ങളാകെ ഇദ്ദേഹം പകര്‍ത്തിത്തുടങ്ങുകയായിരുന്നു.

ഓരോ തുള്ളി ജലത്തിലും ഓരോ വിസ്മയങ്ങള്‍. തന്റെ കൈവശമുള്ള മാക്രോ ലെന്‍സ് വെള്ളത്തുള്ളികളില്‍ ശ്രദ്ധയോടെ ഫോക്കസ് ചെയ്ത് ഓരോരോ ചിത്രങ്ങളും ഇദ്ദേഹം പകര്‍ത്തുന്നു. അമേരിക്കയിലെ അംബരചുംബിയായ എംപയര്‍ സ്റ്റേറ്റ് കെട്ടിടമാണ് ദുസന്‍ പകര്‍ത്തിയതില്‍ ഏറ്റവും അവസാനത്തേത്. ഫോട്ടോഷോപ്പ് വഴിയുള്ള ഒരു ക്രിത്രിമ ഭംഗിയും വരുത്താതെയുള്ള ഈ യഥാര്‍ഥ ചിത്രങ്ങള്‍ സര്‍ഗ്ഗാത്മകതയുടെ നേര്‍ക്കാഴ്ച്ചയായി മാറുകയാണ്.

മാക്രോഫോട്ടാഗ്രാഫി എന്ന പ്രത്യേക തരം ചിത്രമെടുപ്പ് രീതിയാണ് ദുസാന്‍ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. വളരെ അടുത്ത് വസ്തുക്കളെ ഫോക്കസ് ചെയ്ത് ചിത്രമെടുക്കുന്ന രീതിയാണ് ഇത്. ചെറിയ ജീവികളെ വലുതായി കാട്ടുന്നതിനാണ് ഇത്തരം രീതി പ്രധാനമായും ഉപയോഗിക്കുന്നത്.