കാണാതായ ചൈനീസ് വന്‍മതിലിന്റെ ഭാഗങ്ങള്‍ വീണ്ടും വെളിച്ചം കണ്ടത് 38 വര്‍ഷത്തിന് ശേഷം 

June 12, 2016, 5:31 pm
 കാണാതായ ചൈനീസ് വന്‍മതിലിന്റെ ഭാഗങ്ങള്‍ വീണ്ടും വെളിച്ചം കണ്ടത്  38 വര്‍ഷത്തിന് ശേഷം 
Travelogue
Travelogue
 കാണാതായ ചൈനീസ് വന്‍മതിലിന്റെ ഭാഗങ്ങള്‍ വീണ്ടും വെളിച്ചം കണ്ടത്  38 വര്‍ഷത്തിന് ശേഷം 

കാണാതായ ചൈനീസ് വന്‍മതിലിന്റെ ഭാഗങ്ങള്‍ വീണ്ടും വെളിച്ചം കണ്ടത് 38 വര്‍ഷത്തിന് ശേഷം 

ബീജിംഗ്: വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ചൈനീസ് വന്‍മതിലിന്റെ ഭാഗങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.500 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണികഴിപ്പിച്ച മതിലിന്റെ, വെള്ളത്തില്‍ ആണ്ടുപോയ ഭാഗങ്ങളാണ് കടുത്ത വരള്‍ച്ച മൂലം വീണ്ടും തെളിഞ്ഞുവന്നിരിക്കുന്നത്

വടക്കന്‍ ചൈനയിലെ ഹിബേ പ്രവിശ്യയില്‍ സ്ഥാപിച്ച പാഞ്ചിയാക്കോ റിസര്‍വോയറിലാണ് കടുത്ത വരള്‍ച്ചയും അമിതമായ ജലചൂഷണവും മൂലം ജലനിരപ്പ് താഴുകയും മതില്‍ പൊങ്ങിവരികയും ചെയ്തിരിക്കുന്നത്. തെക്കന്‍ മേഖലയായ താങ്ഷനിലും തിയാഞ്ചിനിലും ജലം എത്തിക്കുന്നതിനായി 1978 ലാണ് റിസര്‍വോയര്‍ പണികഴിപ്പിച്ചത്. 1975 ല്‍ ചൈനീസ് സര്‍ക്കാര്‍ റിസര്‍വോയറിന് കുറുകെ വമ്പന്‍ കോണ്‍ഗ്രീറ്റ് ഡാം പണിതതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്.

Portion Of wall that sinks
Portion Of wall that sinks

ജലവൈദ്യുതിക്കും ഒപ്പം ഡാമിന് താഴെ താമസിക്കുന്നവരും നേരിടുന്ന ജലക്ഷാമം പരിഹരിക്കാനുമായിരുന്നു 353 അടി ഉയരത്തില്‍ കോണ്‍ക്രീറ്റ് ഡാം കെട്ടി ഉയര്‍ത്തിയത്. എന്നാല്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സംഗതികളാകെ താളം തെറ്റി. നിരവധി പേരുടെ വീടുകള്‍ വെള്ളത്തിനടിയിലാവുന്നതാണ് പിന്നീട് കാണാനായത്. റിസര്‍വോയറിന്റെ ചുറ്റിലൂടെയുള്ള മലനിരകളില്‍ സ്ഥിതിചെയ്യുന്ന വന്‍മതിലിന്റെ ഒരു ഭാഗവും വീടുകള്‍ക്കൊപ്പം വെള്ളത്തില്‍ മുങ്ങി.എന്നാലിപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ കടുത്ത വരള്‍ച്ചയുടെ ഭാഗമായി മതിലിന്റെ ഭാഗങ്ങള്‍ വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.

500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മിങ് രാജവംശ കാലത്താണ് ചൈനയില്‍ വന്‍മതില്‍ പണിതുയര്‍ത്തിയത്. 13,170 മൈലുകള്‍ നീണ്ട് കിടക്കുന്ന ഡാം പല ഘട്ടങ്ങളിലായി 1,000 വര്‍ഷമെടുത്താണ് പണി പൂര്‍ത്തിയാക്കി.