ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തിന്റെ ഉറവിടം എവിടെയാണ്; ആരായിരിക്കും മുതലയെ പിടികൂടിയത്...അന്വേഷണം പുരോഗമിക്കുകയാണ്  

June 22, 2016, 6:53 pm
ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഈ  ചിത്രത്തിന്റെ ഉറവിടം എവിടെയാണ്;  ആരായിരിക്കും മുതലയെ പിടികൂടിയത്...അന്വേഷണം പുരോഗമിക്കുകയാണ്   
Travelogue

‘ഒരാള്‍ പൊക്കമല്ല’ മൂന്നാള്‍ പൊക്കത്തില്‍, ഭീമാകാരനായ മുതല. ഒരു മരത്തോളം നീളമുള്ള ഈ മുതലയെ മൂന്ന് പേര്‍ ചേര്‍ന്നായിരുന്നു തടാകത്തില്‍ നിന്നും പിടികൂടിയത്.മരത്തിനോട് ചേര്‍ന്ന് മേല്‍ക്കുമേല്‍ കയറി നിന്ന് ഇവര്‍ മുതലയുടെ യഥാര്‍ഥ വലിപ്പം അളന്നു. 20 അടിയോളം നീളമുണ്ടെന്ന തിരിച്ചറിവില്‍ മൂവരും അമ്പരക്കുകയായിരുന്നു. ഫേസ്ബുക്കിലും സംഭവം വലിയ വാര്‍ത്തയായി

പ്രധാനപ്പെട്ട ഒരു മീന്‍ പിടിത്ത കേന്ദ്രത്തില്‍ നിന്നുമാണ് ഈ കൂറ്റന്‍ മുതലയെ പിടികൂടിയതെന്ന്മാത്രമാണ് ഫേസ്ബുക്കില്‍ പ്രത്യേക്ഷപ്പെട്ട ഏക വിവരം.ഇങ്ങനെ ഷെയര്‍ ചെയ്ത ചിത്രമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. എന്നാല്‍, ചിത്രത്തിന്റെ ഉറവിടം എവിടെയെന്ന് അറിയാത്തതിനാല്‍ ജനങ്ങളും ഭയചകിതരാണ്.

ബ്രിട്ടണില്‍ താമസിക്കുന്ന ലിന്‍സി ക്ലായ്റ്റണ്‍ സൗഡാന്‍ എന്ന യുവതിയാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.സിംബാബ്‌വേയിലെ ബുലാവയാകാം വാര്‍ത്തയുടേയും ചിത്രത്തിന്റെയും ഉറവിടമെന്നും കണ്ടെത്താനായി. പക്ഷെ കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും ലഭിക്കുന്നില്ല

ആസ്‌ട്രേലിയില്‍ നിന്നും അപ്‌ലോഡ് ചെയ്തതാകാം എന്നും സംശയമുണ്ട്. ആഫ്രിക്കക്കാരും മുതലയെ പിടികൂടിയവരെ ഇപ്പോള്‍ തിരയുകയാണ്. വടക്കന്‍ ക്വീന്‍സ്‌ലണ്ടിന് വളരെ അകലത്തില്‍ സ്ഥിതിചെയ്യുന്ന പ്രവിശ്യയില്‍ നിന്നാകണം മുതലയെ പിടികൂടിയതെന്ന് ഒരു കൂട്ടം മുതല വേട്ടക്കാര്‍ പറയുന്നു. ജൂണ്‍ 17 നാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.