മലയാളിയുടെ ഹൃദയവും ചങ്കും  

April 8, 2017, 8:09 pm
മലയാളിയുടെ ഹൃദയവും ചങ്കും  
Columns
Columns
മലയാളിയുടെ ഹൃദയവും ചങ്കും  

മലയാളിയുടെ ഹൃദയവും ചങ്കും  

മാതൃഭൂമി, ഇന്ത്യാവിഷന്‍, സൗത്ത്‌ലൈവ് എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മാസ്‌കോം ഫാക്വല്‍റ്റി

ചങ്ക് എന്ന വാക്ക് ഒരു പ്രയോഗമായി മാറിയ കാലത്താണ് മലയാളിയുടെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌ക്കാരികവുമായ തുടര്‍ചലനങ്ങള്‍ ഉണ്ടാവുന്നത്..ചില കാര്യങ്ങള്‍ തോന്നുന്നു.

ഹൃദയവും ചങ്കും ഒന്നല്ലെ?
പക്ഷേ വിവക്ഷ രണ്ടല്ലെ?
അങ്ങനെയെങ്കില്‍ നമുക്കെല്ലാം ഉണ്ടായിരിക്കേണ്ടത് എന്താണ്? ഹൃദയമാണോ ചങ്കാണോ?
എല്ലാറ്റിനോടും കാരുണ്യം തോന്നുന്ന ഹൃദയം ?
കണ്ടവരോടൊക്കെ മുഷ്‌ക്ക് കാണിക്കുന്ന ചങ്ക്?
ഒരു വഴിക്ക് പോകുന്നതല്ലേ?
രണ്ടുംഇരിക്കട്ടെ!

അപ്പോള്‍ ഒരു ചോദ്യം!
എത്രയെണ്ണം വേണം? ഒന്നു വീതം ?
അതോ ഹൃദയം ഒന്ന് ചങ്ക് രണ്ട് എന്നാണോ കണക്ക്?
പോരാ ചങ്കൊന്നു പോരാ എന്നാണെങ്കില്‍,
പാര്‍ട്ടി സെക്രട്ടറി / പ്രസിഡണ്ട് / ചെയര്‍മാന്‍ എന്നിവര്‍ക്കൊക്കെ രണ്ട് ചങ്ക് എന്നായാല്‍ ഒപ്പിക്കാമോ?

സാധാരണക്കാര്‍ക്ക് ഒന്ന്: ഒന്ന് എന്ന അനുപാതം മതിയോ?
അതും പോരാ എന്ന സന്നിഗ്ദ്ധ ഘട്ടങ്ങള്‍ വന്നാലോ?
ഇന്നലെ വന്നുവല്ലൊ?
കേരളത്തില്‍ ഇന്നലെ ഒരു ചങ്ക് തകര്‍ന്നത് വായിച്ചില്ലേ?
പാവം ഒരു ചെറുപ്പക്കാരന്റെ ചങ്കാണ് തകര്‍ന്നത്.
ജൂഡ് ആന്റണി.

സാമൂഹ്യ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിച്ച വിധം തകര്‍ന്നു.. പകരം വെക്കാനില്ല.
ഹൃദയം പോലെയല്ല ചങ്ക്.
കിട്ടാനില്ല.
മുഖ്യ മന്ത്രിയെ പോലുള്ളവര്‍ രണ്ടെണ്ണം കൊണ്ടു നടക്കുന്ന കാലമാണ്.
പി.സി ജോര്‍ജ്ജിന് എത്രയുണ്ടെന്ന്‌ അറിയില്ല.
ഡിക്ലയര്‍ ചെയ്തിട്ടില്ല.

എന്റെ കാര്യം പറഞ്ഞാല്‍ എനിക്കൊരു ഹൃദയമാണുള്ളത്‌. അത് മതി. ചങ്കൊന്നും വേണ്ട. ഊറ്റം ഇല്ലെങ്കില്‍ ചങ്ക് കൊണ്ടൊന്നും പ്രയോജനമില്ല. തകരും.
എന്റെ അതിശയം അതല്ല.
പുതിയ തലമുറയിലുള്ളവര്‍ പിറക്കുന്നത് തന്നെ ചങ്കോടെയാണോ? അതോ ഹൃദയത്തോടു കൂടിയോ?
ആവോ?
ഹൃദയപൂര്‍വം
നിങ്ങളുടെ സ്വന്തം