#StopMediaBans: ഇത്രയും മതി; മാധ്യമ വിലക്ക് നിര്‍ത്തൂ... ഇന്ത്യന്‍ മാധ്യമങ്ങളുടെ സംയുക്ത പ്രസ്താവന

November 8, 2016, 9:00 pm
 #StopMediaBans: ഇത്രയും മതി; മാധ്യമ വിലക്ക് നിര്‍ത്തൂ... ഇന്ത്യന്‍ മാധ്യമങ്ങളുടെ സംയുക്ത പ്രസ്താവന
Editorial
Editorial
 #StopMediaBans: ഇത്രയും മതി; മാധ്യമ വിലക്ക് നിര്‍ത്തൂ... ഇന്ത്യന്‍ മാധ്യമങ്ങളുടെ സംയുക്ത പ്രസ്താവന

#StopMediaBans: ഇത്രയും മതി; മാധ്യമ വിലക്ക് നിര്‍ത്തൂ... ഇന്ത്യന്‍ മാധ്യമങ്ങളുടെ സംയുക്ത പ്രസ്താവന

സ്വാതന്ത്ര്യം നേടിയ ഒരു രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയില്‍, സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം ജനാധിപത്യത്തിന്റെ ശക്തമായ തൂണാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. നമ്മുടെ രാജ്യം കൂടുതല്‍ മുന്നോട്ട് പോകണമെങ്കില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നടപടികളാണ് സ്വീകരിക്കേണ്ടത്. എന്നാല്‍, മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നിര്‍ഭാഗ്യവശാല്‍ ജനാധിപത്യത്തെ പിന്നോട്ടടിപ്പിക്കുന്ന അവസ്ഥ സൃഷ്ടിക്കുകയാണ്.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ വാ മൂടിക്കെട്ടുന്നത് ചെറുക്കേണ്ടതുണ്ട്. ജനങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം, ഭിന്നാഭിപ്രായം, വിവര ശേഖരണം തുടങ്ങിയവയെല്ലാം തടസമില്ലാതെ നിലനിര്‍ത്തിയിരുന്നത് മാധ്യമങ്ങളായിരുന്നു. എന്നാല്‍ ഇതിനെ ഇഞ്ചിഞ്ചായി തകര്‍ക്കാന്‍ കൃത്യമായ ഗൂഢാലോചനയാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഒരു പത്രമാധ്യമത്തെ ഇവിടേയും ഒരു ടിവി ചാനലിനെ ദേശീയ തലത്തിലും വിലക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഇത് ഞങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണുണ്ടാക്കുന്നത്.

ഞങ്ങള്‍ നടത്തിയ കൃത്യവിലോപം നിശ്ചയമായും അംഗീകരിക്കുന്നു. രാജ്യതലസ്ഥാനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് ലഭിക്കേണ്ട നീതി സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ ഛത്തിസ്ഗഢ്, കശ്മീര്‍, കേരളം എന്നിവിടങ്ങളില്‍ മാധ്യമങ്ങള്‍ക്കെതിരെ ഉണ്ടായ അതിക്രമങ്ങളെല്ലാം ആസൂത്രിതമായിത്തന്നെ ഗൗരവത്തിലെടുക്കാതിരിക്കുകയോ കേവലം അടിക്കുറിപ്പില്‍ ഒതുക്കുകയോ ചെയ്തിട്ടുണ്ട്. മാധ്യമങ്ങളെ കൂടുതല്‍ അടിച്ചമര്‍ത്താന്‍ അധികൃതര്‍ക്ക് ഇത് അവസരങ്ങള്‍ നല്‍കി.

'എന്നാല്‍ എത്രയും മതി'; ദ്രോഹകരമായ ഈ പ്രവണതക്കെതിരെ ഞങ്ങള്‍ ഒരുമിച്ച് ശബ്ദമുയര്‍ത്തുകയാണ്. കോബ്ര പോസ്റ്റ്, ഇന്ത്യസ്‌പെന്റ്, ജന്ദ കാ റിപ്പോര്‍ട്ടര്‍, നാരദ ന്യൂസ്, ന്യൂസ് ലോന്ററി , സ്‌ക്രോള്‍ ഇന്‍, സൗത്ത് ലൈവ്, ദ ഹൂട്ട്, ദ ക്വിന്റ്, ദ ന്യൂസ് മിനിറ്റ്, ദ വയര്‍ തുടങ്ങി രാജ്യത്തെ ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകര്‍ ഒരുമിച്ചുനിന്ന് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനായി പോരാടുകയാണ്. ജനാധിപത്യം നിലനിര്‍ത്തുന്നതിനായി നിങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. #StopMediaBans