‘മനുവാദി’ ജുഡീഷ്യറിയില്‍ നിന്ന് എന്ത് നീതി ലഭിക്കാന്‍?; രോഹിത് വെമുലയുടെ സഹോദരന്‍ രാജാ വെമുലയുമായി അഭിമുഖം 

October 7, 2016, 1:43 pm
‘മനുവാദി’ ജുഡീഷ്യറിയില്‍ നിന്ന് എന്ത് നീതി ലഭിക്കാന്‍?; രോഹിത് വെമുലയുടെ സഹോദരന്‍ രാജാ വെമുലയുമായി അഭിമുഖം 
Interview
Interview
‘മനുവാദി’ ജുഡീഷ്യറിയില്‍ നിന്ന് എന്ത് നീതി ലഭിക്കാന്‍?; രോഹിത് വെമുലയുടെ സഹോദരന്‍ രാജാ വെമുലയുമായി അഭിമുഖം 

‘മനുവാദി’ ജുഡീഷ്യറിയില്‍ നിന്ന് എന്ത് നീതി ലഭിക്കാന്‍?; രോഹിത് വെമുലയുടെ സഹോദരന്‍ രാജാ വെമുലയുമായി അഭിമുഖം 

സീനിയര്‍ സബ് എഡിറ്റര്‍

രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരെന്ന് ആരോപിക്കപ്പെട്ട യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ക്ലീന്‍ ചിട്ട് നല്‍കി കൊണ്ടുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. ഈ റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെ താങ്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയുമോ?

രോഹിത് വെമുലയെയും കുടുംബത്തെയും അവഹേളിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഏകാംഗ ജുഡീഷ്യല്‍ കമ്മിഷന്‍, എകെ രൂപന്‍വാലിയുടെ പൂര്‍വപശ്ചാത്തലം അന്വേഷിക്കണം. അദ്ദേഹം തീര്‍ച്ചായയും ആര്‍എസ്എസ്, ബിജെപി അനുഭാവിയായിരിക്കും. ആത്മഹത്യ ചെയ്യാന്‍ കാരണം വ്യക്തിപരമായ പ്രശ്‌നങ്ങളായിരുന്നുവെന്ന് കമ്മിഷനോട് ആരാണ് പറഞ്ഞത്.

ജാതി സര്‍ട്ടിഫിക്കേറ്റ് കെട്ടിച്ചമച്ചതാണെന്ന ആരോപണത്തോട് എങ്ങനെ പ്രതികരിക്കുന്നു?

രോഹിത്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍നിന്ന് രക്ഷിക്കാന്‍ തയ്യാറാക്കിയതാണ് ഈ റിപ്പോര്‍ട്ട്. ഈ കമ്മിഷന്റെ പൂര്‍വപശ്ചാത്തലം പുറത്തുകൊണ്ടുവരണം. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമായിരുന്നു ആത്മഹത്യയെന്ന് ആരാണ് അദ്ദേഹത്തോട് പറഞ്ഞത്. യൂണിവേഴ്‌സിറ്റി അധികൃതരെ മാത്രം കണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇത്. ഞങ്ങളെയോ, ഒപ്പമുണ്ടായിരുന്നവരെയോ കേള്‍ക്കാന്‍ പോലും കമ്മിഷന്‍ തയ്യാറായില്ല. ഞങ്ങള്‍ എന്തെങ്കിലും പറയാന്‍ ശ്രമിക്കുമ്പോഴെല്ലാം ‘എല്ലാം എനിക്കറിയാം’ എന്നുപറഞ്ഞത് അദ്ദേഹം തടയുമായിരുന്നു. അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഒരു ജഡജിതന്നെയാണോ? അദ്ദേഹത്തിന്റെ വിധിപ്രസ്താവങ്ങളില്‍ യഥാര്‍ത്ഥ നീതി നടപ്പായി കാണുമെന്ന് ഞാന്‍ കരുതുന്നില്ല.

ഞങ്ങളുടെ ജാതി ഏതെന്ന് പറയാനുള്ള അധികാരമോ അവകാശമോ കമ്മിഷനില്ല. ജാതി സര്‍ട്ടിഫിക്ക് നല്‍കാനുള്ള അധികാരം ഗൂണ്ടൂര്‍ ജില്ലാ കലക്ടര്‍ക്കും ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മിഷനുമാണ്. പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്റെ തീരുമാനത്തിന് വിരുദ്ധമായാണ് ജുഡീഷ്യല്‍ കമ്മിഷന്‍ ജാതി സംബന്ധിച്ച അഭിപ്രായ പ്രകടനം നടത്തിയരിക്കുന്നത്.

വെമുലയുടെ ജാതി സര്‍ട്ടിഫിക്കേറ്റിന്റെ പകര്‍പ്പ് 
വെമുലയുടെ ജാതി സര്‍ട്ടിഫിക്കേറ്റിന്റെ പകര്‍പ്പ് 

ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമോ? എന്താണ് ഉദ്ദേശിക്കുന്നത്?

കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഹൈദരാബാദില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ ഇതുസംബന്ധിച്ച നിയമപരമായ കാര്യങ്ങളിലേക്ക് കടക്കും.

നിലവിലെ ബിജെപി സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

മോഡി സര്‍ക്കാരില്‍നിന്ന് ഞങ്ങള്‍ നീതി പ്രതീക്ഷിക്കുന്നില്ല. രാജ്യത്തെ മുഴുവന്‍ നീതിന്യായ സംവിധാനവും ഇപ്പോള്‍ ഈ ‘മനുവാദി’ സര്‍ക്കാരിന് കീഴിലായിരിക്കുന്നു. അവരില്‍നിന്ന് എങ്ങനെ നീതി ലഭിക്കും. നീതിന്യായ സംവിധാത്തിലെ പ്രതീക്ഷതന്നെ ഇല്ലാതായിരിക്കുന്നു.

ദളിതര്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന അവര്‍ പറയുന്നുണ്ടെങ്കിലും ദളിതര്‍ക്കെതിരെയാണ് ഇവരെല്ലാം. ദളിതര്‍ മാനസികമായും ശാരീരികമായും രാജ്യത്ത് പീഡിപ്പിക്കപ്പെടുമ്പോള്‍ ഈ സര്‍ക്കാര്‍ ദളിതര്‍ക്കൊപ്പമാണോ മനുവാദി സര്‍ക്കാരാണോ എന്ന് വ്യക്തമാക്കേണ്ട ബാധ്യത പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും കേന്ദ്രസര്‍ക്കാരിനുമുണ്ട്.

രോഹിത് വെമുലയ്ക്ക് സര്‍വ്വകലാശാല അധികൃതരില്‍ നിന്നും വിവേചനം നേരിട്ടിരുന്നില്ലെന്ന് കമ്മീഷന്‍ പറയുന്നു. സഹോദരനെന്ന നിലയില്‍ രോഹിത് നേരിട്ടിരുന്ന വിവേചനങ്ങളെ കുറിച്ച് താങ്കള്‍ക്ക് അറിവുണ്ടായിരുന്നോ?

ഹൈദരാബാദ് സര്‍വകലാശാലയില്‍ വിവേചനമില്ലെന്ന് കമ്മീഷന് എങ്ങനെ പറയാന്‍ കഴിയും. പൊതുവായ ഇടങ്ങളില്‍ പ്രവേശിക്കരുതെന്നായിരുന്നു രോഹിത് വെമുലയോട് സര്‍വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടത്. അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കി. മറ്റുള്ളവര്‍ക്കൊപ്പം കൂട്ടുകൂടുന്നതിന് പോലും വിലക്കുണ്ടായി. ഇതിനെ എന്ത് വിളിക്കും? ഇത് വിവേചനമല്ലേ? സര്‍വകലാശലയില്‍ നടന്ന വിവേചനത്തിന്റെ ഒരു ഉദാഹരണം മാത്രമാണിത്. ഇത്തരം നിരവധി സംഭവങ്ങള്‍ അവിടെയുണ്ടായി. ഇതൊക്കെയുണ്ടായിട്ടും അവിടെ വിവേചനമില്ലെന്ന് പറഞ്ഞ അദ്ദേഹം ഒരു ജഡ്ജിയാണെന്ന് പറയുന്നത് ലജ്ജാകരമാണ്. ഹൈദരാബാദ് സര്‍വകലാശലായില്‍ മാത്രമല്ല, രാജമെങ്ങുമുള്ള ദളിതര്‍ വിവേചനം നേരിടുകയാണ്.

സര്‍വ്വകലാശാലയുടെ വിദ്യാര്‍ത്ഥികളെ പുറത്താക്കാനുള്ള തീരുമാനം ഏറ്റവും ഉചിതമായിരുന്നുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ഈ വാദത്തെ താങ്കള്‍ എങ്ങനെ കാണുന്നു?

സര്‍വകലാശാല സ്വീകരിച്ചതെല്ലാം ഉചിത നടപടികളായിരുന്നുവെങ്കില്‍ എന്തുകൊണ്ടാണ് സസ്‌പെന്റ് ചെയ്യപ്പെട്ടവരുമായി സംസാരിക്കാന്‍ വൈസ് ചാന്‍സലര്‍ തയ്യാറാകാതിരുന്നത്. എല്ലാം ശരിയായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് വിദ്യാര്‍ത്ഥികളെ പോലും അറിയിക്കാതെ കമ്മിഷന്‍ രൂപീകരിച്ചത്. നിയമവിരുദ്ധമായാണ് അവര്‍ സസ്‌പെന്റ് ചെയ്യപ്പെട്ടത്. എന്റെ സോഹദരന്റെ മരണത്തിന് പൂര്‍ണ ഉത്തരവാദി യൂണിവേഴ്‌സിറ്റി അധികൃതരാണ്. വൈസ് ചാന്‍സലര്‍ അപ്പറാവു, അസിസ്റ്റന്റ് സുശീല്‍ കുമാര്‍, എല്‍എല്‍സി രാമചന്ദ്ര റാവു, കേന്ദ്രത്തിലെ രണ്ട് മന്ത്രിമാരായ ദത്താത്രേയ, സ്മൃതി ഇറാനി എന്നിവരെ പട്ടികജാതി പട്ടികവര്‍ അതിക്രമത്തിനെതിരായ നിയമത്തില്‍ ശിക്ഷിക്കപ്പെടുന്നത് ഒഴിവാക്കിയെടുക്കാനാണ് കമ്മിഷന്റെ ഈ റിപ്പോര്‍ട്ട്.