മോഡി ഭക്തന്‍മാരും ഹിന്ദുത്വ തീവ്രവാദികളുമാണ് എന്നെ ഉന്നമിടുന്നത്: ഗൗരി ലങ്കേഷ് അഭിമുഖം 

September 6, 2017, 12:43 am
മോഡി ഭക്തന്‍മാരും ഹിന്ദുത്വ തീവ്രവാദികളുമാണ് എന്നെ ഉന്നമിടുന്നത്: ഗൗരി ലങ്കേഷ്  അഭിമുഖം 
Spotlight
Spotlight
മോഡി ഭക്തന്‍മാരും ഹിന്ദുത്വ തീവ്രവാദികളുമാണ് എന്നെ ഉന്നമിടുന്നത്: ഗൗരി ലങ്കേഷ്  അഭിമുഖം 

മോഡി ഭക്തന്‍മാരും ഹിന്ദുത്വ തീവ്രവാദികളുമാണ് എന്നെ ഉന്നമിടുന്നത്: ഗൗരി ലങ്കേഷ് അഭിമുഖം 

തീവ്ര വലതുപക്ഷ-ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരാടിയ മാധ്യമ പ്രവര്‍ത്തകയാണ് ബെംഗളുരുവില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷ് (55). ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെ പടിഞ്ഞാറന്‍ ബെംഗളുരുവിലെ വീട്ടില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്. വീട്ടില്‍ തിരികെയെത്തി അകത്ത് കയറാന്‍ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്ന് അജ്ഞാതര്‍ ഏഴ് വട്ടം വെടിയുതിര്‍ക്കുകയായിരുന്നു. (2015 ആഗസ്റ്റ് 30ന് ഡോ. എംഎം കല്‍ബുര്‍ഗിയെ വീട്ടിലെത്തി വെടിവെച്ച് വീഴ്ത്തുകയായിരുന്നു. രണ്ടംഗ ആക്രമി സംഘത്തിലൊരാള്‍ പോയിന്റ് ബ്ലാങ്കില്‍ നിന്നാണ് വെടിയുതിര്‍ത്തത്.)

2005ല്‍ ആരംഭിച്ച 'ഗൗരി ലങ്കേഷ് പത്രിക' എന്ന തന്റെ കന്നഡ ടാബ്ലോയ്ഡിലൂടെ ഗൗരി ലങ്കേഷ് സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ടിരുന്നു. കല്‍ബുര്‍ഗി വധത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളിലും ഗൗരി സജീവ സാന്നിധ്യമായിരുന്നു. തന്നെ സംഘപരിവാര്‍ ലക്ഷ്യമിടുന്ന വിവരം ഗൗരി ലങ്കേഷ് മുമ്പ് പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്.

തനിക്കെതിരെയുള്ള ഭീഷണിയെക്കുറിച്ച് സ്വന്തം മാധ്യമമായ പത്രികയിലും മറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും ഗൗരി പരാമര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ അപകീര്‍ത്തിക്കേസില്‍ കോടതി ഗൗരിയ്ക്കെതിരെ ശിക്ഷ വിധിച്ചിരുന്നു. 10,000 രൂപ പിഴയും ആറ് മാസം തടവുമായിരുന്നു ശിക്ഷ. ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു നേതാവായ ഉമേഷ് ദുഷിയും നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു ശിക്ഷാവിധി. 2008ല്‍ സ്വര്‍ണവ്യാപാരിയില്‍ നിന്നും മൂന്ന് ബിജെപി നേതാക്കള്‍ ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന വാര്‍ത്തയാണ് കേസിന് കാരണമായത്. എന്നാല്‍ മറ്റ് പത്രങ്ങള്‍ ഇതേ വാര്‍ത്ത നല്‍കിയിട്ടും ജിഎല്‍പിയെ ലക്ഷ്യമിടാന്‍ കാരണം തന്റെ രാഷ്ട്രീയ നിലപാടാണെന്ന് ചൂണ്ടിക്കാട്ടി ഗൗരി രംഗത്തെത്തി. 2016 നവംബര്‍ 30ന് ന്യൂസ് ലോണ്‍ട്രി വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗൗരി ലങ്കേഷിന്റെ പ്രതികരണം. അഭിമുഖത്തിന്റെ വിവര്‍ത്തനം.

കോടതി വിധിയെപ്പറ്റി നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്? നിങ്ങള്‍ തെളിവുകള്‍ ഒന്നുമില്ലാതെയാണ് ബിജെപി നേതാക്കള്‍ക്കെതിരെ വാര്‍ത്ത കൊടുത്തതെന്ന് കോടതി പ്രസ്താവിച്ചിട്ടുണ്ട്?

വിധിയില്‍ സ്വാഭാവികമായും എനിക്ക് നിരാശയുണ്ട്. തെളിവുകള്‍ നശിപ്പിക്കാനും ഇരയായ ജ്വല്ലറി ഉടമയുമായി ഒത്തുതീര്‍പ്പിലെത്താനും കഴിഞ്ഞെന്നുവെച്ച് തട്ടിപ്പിനുള്ള ശ്രമം നടന്നിട്ടില്ലെന്ന് പറയാനാവില്ല. ബിജെപിയ്ക്ക് ഉള്ളില്‍ നിന്നു ന്നെയാണ് എനിക്കാ് വാര്‍ത്ത കിട്ടിയത്. പക്ഷെ ഒരു ജേണലിസ്റ്റ് എന്ന നിലയില്‍ സ്രോതസ്സിന്റെ പേര് വെളിപ്പെടുത്താതിരിക്കുക എന്നത് എന്റെ അവകാശമാണ്.

നിങ്ങളുടെ അടുത്ത ചുവടുവെയ്പ് എന്തായിരിക്കും?

എനിക്ക് ജാമ്യം ലഭിക്കുമെന്നാണ് നിയമം പറയുന്നത്. ഞാന്‍ ആ നീക്കം നടത്തിക്കഴിഞ്ഞു. നിയമപ്രകാരം എന്റെ ശിക്ഷ 60 ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. മേല്‍ക്കോടതിയെ സമീപിക്കാനുള്ള സമയമാണത്. അതാണ് ഞാനിനി ചെയ്യാന്‍ പോകുന്നത്.

കല്‍ബുര്‍ഗി വധത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേത്തിനിടെ   
കല്‍ബുര്‍ഗി വധത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേത്തിനിടെ  

‘മാവോയിസ്റ്റ് അനുഭാവി’യെന്നും ‘ഹിന്ദു വിരോധി’യെന്നും വിളിച്ച് നിങ്ങളെ മുമ്പ് ആക്രമിച്ചിട്ടുണ്ട്. അത്തരം വിമര്‍ശനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇന്ന് ആരെങ്കിലും മനുഷ്യാവകാശങ്ങള്‍ക്കായി സംസാരിക്കുകയോ വ്യാജ ഏറ്റുമുട്ടലുകളെ എതിര്‍ക്കുകയോ ചെയ്താല്‍ അവര്‍ മാവോയിസ്റ്റായി മുദ്ര കുത്തപ്പെടുകയാണ്. ‘ഹിന്ദു ധര്‍മം’ എന്ന് വിളിക്കപ്പെടുന്നതിന്റെ ഭാഗമായ ‘ഹിന്ദുത്വ രാഷ്ട്രീയത്തിനും ജാതി വ്യവസ്ഥയ്ക്കും എതിരെയുള്ള വിമര്‍ശനമാണ് എന്നെ ഹിന്ദു വിരോധിയായി മുദ്രകുത്തിച്ചത്. പക്ഷെ അതെന്റെ ഭരണാഘടനാപരമായ കടമയാണെന്ന് ഞാന്‍ കരുതുന്നു. ബസവണ്ണയെയും ഡോ. അംബേദ്കറെയും പോലെ, എന്റെ ചെറുതായ മാര്‍ഗത്തിലൂടെ സ്ഥിതിസമത്വപൂര്‍ണമായ ഒരു സമൂഹത്തിന് വേണ്ടിയാണ് ഞാന്‍ പോരാടുന്നത്.കേന്ദ്ര സര്‍വ്വകലാശാലകളിലെ ‘ആസാദി’ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നട്ത്തിയ സമരത്തിനിടെ  
കേന്ദ്ര സര്‍വ്വകലാശാലകളിലെ ‘ആസാദി’ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നട്ത്തിയ സമരത്തിനിടെ  

‘ചില ആളുകള്‍ക്ക് ഞാന്‍ ജയിലിലാകുന്നത് കാണണം’ എന്ന് നിങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. അവര്‍ ആരാണെന്ന് വ്യക്തമാക്കാമോ?

തങ്ങളുടെ പ്രത്യയശാസ്ത്രത്തെയും പരമോന്നത നേതാവായ നരേന്ദ്ര മോഡിയെയും എതിര്‍ക്കുന്നവരെ കൊല്ലുന്നതും (കല്‍ബുര്‍ഗി സംഭവത്തിലേതുപോലെ) അവരുടെ മരണം (യു ആര്‍ അനന്തമൂര്‍ത്തി സംഭവം) മോഡി ഭക്തന്‍മാരും ഹിന്ദുത്വ ബ്രിഗേഡും ചേര്‍ന്ന് ആഘോഷിക്കുകയും ചെയ്യുന്ന കര്‍ണാടകയിലാണ് നമ്മളിന്ന് ജീവിക്കുന്നത്. ഞാന്‍ അവരേക്കുറിച്ചാണ് പറഞ്ഞത്. എങ്ങനെയെങ്കിലും എന്നെ ജയിലിന് അകത്താക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിക്കുകയാണ്. എന്നെ ജയിലിലേക്ക് പരിമിതപ്പെടുത്തുന്നത് അവര്‍ക്ക് വലിയ സന്തോഷം നല്‍കും.

കഴിഞ്ഞ രാത്രി ബെംഗളുരുവിലേക്ക് ട്രെയിന്‍ കയറുന്നതിനിടെ ഞാന്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണെന്ന് ആരോ എന്നെ ഫോണ്‍ ചെയ്തു പറഞ്ഞു. (ഇന്റര്‍നെറ്റ് അത്ര കാര്യമായി പിന്തുടരാത്ത ഒരാളായിരുന്നതുകൊണ്ട് ഞാനത് അറിഞ്ഞില്ലായിരുന്നു). ഇതില്‍ ആകപ്പാടെയുള്ള പരമവിഡ്ഡിത്തമോര്‍ത്ത് ഞാന്‍ ഞെട്ടി. അപകീര്‍ത്തി കേസിന്റെ പേരില്‍ ‘ട്രെന്‍ഡിങ്’? ഞാന്‍ പൊട്ടിച്ചിരിച്ചുപോയി.

ട്വിറ്ററില്‍ എന്നെക്കുറിച്ചുള്ള കമന്റുകളുടെ രീതി നോക്കിയപ്പോള്‍ ഞാന്‍ അപായം മണത്തു. ഒന്ന്, മോഡി ഭക്തന്‍മാരും ഹിന്ദുത്വ തീവ്രവാദികളും വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രകടിപ്പിക്കുന്ന കടുത്ത വെറുപ്പ് ആ ട്വീറ്റുകളില്‍ പ്രകടമായിരുന്നു. രണ്ട്, അതില്‍ മിക്കവയും പുരോമഗന ചിന്തയ്ക്കും മാധ്യമപ്രവര്‍ത്തനത്തിനും എതിരായിരുന്നു. ഈ രണ്ട് ഘടകങ്ങളും എന്നെ ഭയപ്പെടുത്തി, നമ്മുടെ രാജ്യത്തെ നാലാം തൂണായ ആവിഷ്‌കാര സ്വാന്തന്ത്ര്യം വ്യക്തിപരമായി മാത്രമല്ല വിശാലമായ പശ്ചാത്തലത്തിലും ആക്രമിക്കപ്പെടുകയാണല്ലോയെന്ന് ഞാന്‍ ആലോചിച്ചു.

അപകീര്‍ത്തി കേസിനെതിരെ പോരാടുന്ന മാധ്യമപ്രവര്‍ത്തകയാണല്ലോ, ഇന്ത്യയിലെ ക്രിമിനല്‍ അപകീര്‍ത്തിനിയമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കരുതുന്നുണ്ടോ?

അതെ, തീര്‍ച്ചയായും. അപകീര്‍ത്തി നിയമങ്ങള്‍ ചവറ്റുകുട്ടയിലിടണമെന്നാണ് എന്റെ അഭിപ്രായം.